ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകാൻ കോടതി വിധി

വിവാഹമോചനക്കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടു. നാല് വർഷം മുമ്പ് ഹസിൻ ജഹാൻ ഷമിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്…

/

ബിബിസിക്കെതിരെ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻ്റണി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്. ഇന്ത്യൻ…

////

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന…

//

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയും; ബിജെപി

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ…

////

മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നു

മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ എന്ന പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്. പുണ്യ നഗരിയുടെ പ്രവേശന…

///

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം: സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനവും​ ആനുകൂല്യങ്ങളും ഉറപ്പാക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രിൽ 23ന്​ പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നഴ്‌സുമാരുടെ സംഘടനകളും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും വിജ്ഞാപനത്തെ എതിർത്ത് നൽകിയ ഹർജി പരിഗണിച്ചാണിത്​. ആശുപത്രി…

///

‘ജമ്മു കശ്മീരിന് നഷ്ടപ്പെട്ട അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരും’; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു.…

////

‘പത്താൻ’ പ്രദർശനം തടയില്ലെന്ന് ഹിന്ദു സംഘടനകൾ, നിലപാടിൽ മാറ്റം

ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലപാടിൽ മാറ്റം വരുത്തി ഹിന്ദു സംഘടനകൾ. സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു. നാല് വർഷങ്ങൾക്ക് ശേഷം കിംഗ് ഖാനെ ബിഗ് സ്‌ക്രീനിൽ കാണാൻ മണിക്കൂറുകൾ മാത്രമാണ്…

/

പറഞ്ഞിട്ട് ഒരു പരീക്ഷ എഴുതാതിരുന്നാൽ പിന്നീട് പരീക്ഷ എഴുതാനാവില്ലെന്ന് പിഎസ് സി

പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ട് എഴുതാതിരിക്കുന്നവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ എഴുതാമെന്ന് കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പരീക്ഷ എഴുതുമെന്ന്…

//

തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റിൽ

തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവും അറസ്റ്റിൽ. പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാർമ്മികത്വം നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂർ സ്വദേശിയായ അൽ…

///