കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 17…
കേരളത്തിന്റെ വികസനത്തിനാണ് മുൻതൂക്കാമെന്ന് കെ വി തോമസ്. അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കും. കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘മുരളീധരനോട്…
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്. എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ…
ആഴക്കടലില്‍ മത്സ്യങ്ങള്‍ പരന്നൊഴുകുന്നതിനു സമാനമായുള്ള വിസ്മയ കാഴ്ചകളുമായി അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം എക്‌സിബിഷന്‍- അക്വാ എക്‌സ്‌പോയ്ക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി.120 അടിയിലേറെ നീളമുള്ള ടണല്‍ അക്വേറിയമാണ് മുഖ്യ ആകര്‍ഷണം. മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിനോദ്കുമാര്‍ സബര്‍വാള്‍,അഡ്വ.പി.ഒ.രാധാകൃഷ്ണന്‍,ബീരാന്‍കുട്ടി,അബ്ദുള്‍ നാസര്‍,മനോജ്,ശശികുമാര്‍,ജയശ്രീ,അഡ്വ.സുജിത എന്നിവര്‍ സംബന്ധിച്ചു. 120…
കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…
73ാമത്തെ വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരത്തിൽ ജിംസന്റെ അമ്മയായി വേഷമിട്ട താരമാണ് ലീന ആന്റണി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തൈക്കാട്ടുശേരി സ്വദേശിയായ ലീന പരീക്ഷയെഴുതിയത്. കെമിസ്ട്രിക്കും…
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ…
ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ…
പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന്‍ ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം. ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. ഒരു…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 36 ശതമാനം ആളുകളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിപിഐഎം ഹിന്ദു പാര്‍ട്ടിയും യുഡിഎഫ് ക്രിസ്ത്യന്‍, മുസ്ലിം പാര്‍ട്ടിയുമാണെന്നാണ് പ്രകാശ് ജാവദേകര്‍…