കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ പൂർണ്ണമായത്. കേരള ബാങ്ക് രൂപീകരണത്തിനായി കേരള…
ബോളിവുഡിന്റെ കരുത്തനായ താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ.എൽ. രാഹുലും തമ്മിൽ ഈ മാസം വിവാഹമുണ്ടാവും. തിയതി കുറിച്ച് വേണ്ടപ്പെട്ടവർക്ക് കല്യാണക്കുറി അയച്ചു കഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏറെനാളായി പ്രണയത്തിലാണ് ഇരുവരും.സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള…
ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ…
സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു. ഇന്ന്…
കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച് ക്യൂബൻ വിപ്ലവ നേതാവ് ചെ ഗുവേരയുടെ കൊച്ചുമകളും മകളും. ആയുർവേദ ചികിത്സയ്ക്കും മറ്റുമായി എത്തിയ അലൈഡ ഗുവേരയ്ക്കൊപ്പം ചെറുമകൾ എസ്റ്റഫാനിയ ഗുവേര ബിനാലെ കാഴ്ചകൾ ആസ്വദിച്ചു. ക്യൂബയിലെ ഹവാന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസറാണ് എസ്റ്റഫാനിയ ഗുവേര. രാജ്യാന്തര കലാവേദികളിലൊക്കെ…
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച്…
കെ ബി ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തി. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് രഞ്ജിത്ത് പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രഞ്ജിത്തിന്‍റെ മറുപടി. മന്ത്രി ആയിരുന്ന ഗണേഷിന്…
ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജിമോൻ അറിയിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ട് വഴികളാണ് ഉള്ളത്. അന്നദാന മണ്ഡപത്തിന് സമീപത്ത് കൂടി ഭക്തർക്ക് പുറത്തേക്ക്…
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്ഐ 2,000 രൂപ നൽകണമെന്ന്…
കേരളം തൻ്റെ കർമ മണ്ഡലമെന്ന് ശശി തരൂർ. മത നേതാക്കളെ കണ്ടതും കാണുന്നതും അവരുടെ ക്ഷണം സ്വീകരിച്ചാണ്. ആര് ക്ഷണിച്ചാലും പോകും. അത് വിവാദമാക്കേണ്ടതില്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം നിങ്ങൾ എന്നെ മറ്റൊരു രീതിയിൽ കാണുന്നു. മാധ്യമങ്ങളാണ്…