കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തിരുവനന്തപുരം: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് പകൽ സമയങ്ങളിൽ കയറാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയത്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് പുതിയ…
രാജ്യാന്തര മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ…
ആദായ നികുതി ഇളവില്ലാത്ത ഭൂരിഭാഗം പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി 1 മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ…
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന്…
തിരുവനന്തപുരം: ന്യൂ ഈയർ ആഘോഷിക്കാൻ വർക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങിമരിച്ചു. ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. ബാംഗ്ലൂർ സ്വദേശി അരൂപ് ഡെ ( 33 )ആണ് തിരയിൽ അകപ്പെട്ട് മുങ്ങിമരിച്ചത്. ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് അരൂപ്…
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു. ബസ്…
ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്നു. അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്നി പകർന്നു. കൈക്കൂപ്പി ആദരാഞ്ജലി അർപ്പിച്ചശേഷം അന്ത്യകർമങ്ങളും നടത്തി. തോളിലേറ്റിയാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയെ പ്രധാനമന്ത്രി…
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍…
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള…