രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്‍റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്‍റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബി.ജെ.പി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.…
രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച…
രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ…
യഥാർത്ഥ നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ രഹസ്യ റോഡ് നിർമാണം. തന്ത്രപ്രധാനമായ യാങ്‌സെയ്ക്ക് കുറുകെ പുതിയ റോഡ് നിർമിച്ചതിന്‍റെ തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൈനികരെ വേഗത്തിൽ വിന്യസിക്കാൻ ഉള്ള മാർഗങ്ങൾ ഒരുക്കാനാണ് ഇതുവഴി ചൈനയുടെ ശ്രമം. ഒരു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ…
ഫുട്ബോൾ ലോകക്കപ്പ് ഫൈനലിൽ വിജയിച്ചശേഷം അർജൻറീന ടീം കേരളത്തിനെ എടുത്തുപറഞ്ഞ് നന്ദിയറിയച്ച് ട്വീറ്റ് ചെയ്തതിൽ നീരസം പ്രകടിപ്പിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥ. പ്രത്യേക അഭിനന്ദനം ശരിയായ നടപടി അല്ലെന്നും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നുംആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് അത് നീരസമാണുണ്ടാക്കുന്നതെന്നും ഡി.എസ്.പി അഞ്ജലി കഠാരിയ…
ബിഹാറിൽ പാലം തകര്‍ന്നുവീണു. 13 കോടി രൂപ ചെലവില്‍ നിർമിച്ച പാലം അഞ്ച് വര്‍ഷമായെങ്കിലും പാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാല്‍ തുറന്നുകൊടുത്തിരുന്നില്ല. ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം നടന്നത്. ബുര്‍ഹി ഗന്ധക് നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അപ്രോച്ച് റോഡിൻന്‍റെ ഉദ്ഘാടനം…
സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി. എം.എൽ.എ ദനാസാരി അനുസൂയ, മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി, തെലങ്കാന എം.എൽ.എ സീതക്കയും…
നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾ ഒരു ചുവട് കൂടി മുന്നിലെത്തുകയാണ് ഇതോടെ.…
സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ– പൊതു താൽപര്യ ഹർജികൾ പരിഗണിച്ച് സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്‌താവനയ്ക്ക് വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകിയിരുന്നു. ഒരു കേസും ചെറുതല്ലെന്നും ഓർമിപ്പിച്ച ചീഫ്…
ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് വീണ്ടും ഭീഷണി വരുന്നത്. ‘പാകിസ്താന്‍റെ പക്കൽ ആറ്റം…