രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍. ഈ വര്‍ഷം ബീഹാറില്‍ നൂറിലധികം പേരാണ് വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. 6 മാസത്തിനിടെ ഉണ്ടാകുന്ന…
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും ഡി.എം.കെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.…
വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്.എഫ്.ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കമായി. ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു – ധീരജ് – അനീസ് ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ) എസ്.എഫ്.ഐ പ്രഥമ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക്…
തവാങ്ങിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യൻ അതിർത്തിൽ സംഘർഷം ഉണ്ടായതിന് ശേഷം ഇപ്പോൾ സാഹചര്യം സ്ഥിരത ഉള്ളതാണെന്ന് ചൈന വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ പട്ടേരിയയാണ് അറസ്റ്റിലായത്. ‘ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത്, ഗോത്രവര്‍ഗ, ന്യൂനപക്ഷങ്ങളുടെയും ജീവിതം…
കര്‍ഷകപോരാട്ടത്തിന്‍റെ വീര്യവുമായി കിസാന്‍സഭ 35 -ാം അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. കെ വരദരാജന്‍ നഗറില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് അശോക് ധാവ്‌ളെ പതാക ഉയര്‍ത്തി. നാലുദിവസത്തെ പ്രതിനിധി സമ്മേളനം കെ. വരദരാജന്‍ നഗറില്‍ (പുഴയ്ക്കല്‍ ലുലു കവന്‍ഷന്‍ സെന്‍റര്‍) ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള ഉദ്ഘാടനം…
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പട്ടേല്‍ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര…
തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം…
ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന് ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട് മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകീട്ട് ദീപശിഖ തെളിയിക്കും. കിസാൻസഭ 35ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്‍റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം…
വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ…