രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
എസ്.എഫ്.ഐ പ്രസിഡന്‍റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാള്‍) ഹൈദരാബാദില്‍ ചേര്‍ന്ന 17ാം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമാണ് തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്‍റ് പദവിയില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടത്.…
ബി.ജെ.പിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. തന്‍റെ വാക്കുകൾ കുറിച്ച് വെച്ചോളൂ. കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ല. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ…
കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്‍റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി. കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇപി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ.…
പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്‍റെ ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. ശശി തരൂരിന്‍റെ പോസ്റ്റ്: അൽപ്പം…
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ സംഘശക്തിയും പോരാട്ടവീര്യവും വിളിച്ചോതി വെള്ളിയാഴ്‌ച മഹാറാലി. മഹാകർഷകപോരാട്ട വിജയത്തിനുശേഷം പുത്തൻ പോരാട്ട ഗാഥകളുമായി ലക്ഷക്കണക്കിന് കർഷകർ പൂരനഗരിയിൽ അണിനിരക്കും. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനംകുറിച്ചുള്ള കർഷക മഹാറാലി വൈകിട്ട് നാലിന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വിദ്യാർഥി കോർണർ) മുഖ്യമന്ത്രി പിണറായി…
രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം…
കോഴിക്കോട് – മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്‍റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി…
ബംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ…
അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്‍റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക വിന്യാസം തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡ്,…
സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻ.ഐ.എ. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻ.ഐ.എ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്‍റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻ.ഐ.എ എതിർപ്പ് ഉന്നയിക്കും. അതേസമയം, യു.എസ് ഫോറൻസിക്…