രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ്…
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്. 156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ…
മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളത്. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ട്. വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.…
കെ വി തോമസ് ആരാണെന്നും കാല് മാറിയ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസിന് പദവി നൽകുന്നതിലൂടെ ആരെയാണ് ഇടതുപക്ഷ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിപിഐഎം നേതൃത്വത്തിന് എന്ത് ന്യായീകരണം ആണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും കെ…
ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ ആനുവൽ റേറ്റിങ് പട്ടിക പുറത്തുവിട്ടു. പട്ടികയിലെ ടോപ്പ് റേറ്റഡ് ചിത്രങ്ങളായി റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ…
ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നൊട്ടാരുവിൻറെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചിരുന്നതായി ദേശീയ…
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കൗഗിൽ…
സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,325…
റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുത്ത അഞ്ച് താലൂക്കുകളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ,…
ആഗോള ഭീകരവാദ സൂചികയില്‍ (ജിടിഐ) തുടര്‍ച്ചയായ നാലാം വര്‍ഷവും യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്ന ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാവുകയാണ് ഇതോടെ യുഎഇ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. വിദേശകാര്യ,…