പീഡന ശ്രമം; അതിരപ്പിള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ…

////

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ…

///

ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ

പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന്‍ ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം. ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. ഒരു…

////

‘സിപിഐഎം ഹിന്ദു പാര്‍ട്ടി, കോണ്‍ഗ്രസ് ക്രിസ്ത്യന്‍, മുസ്ലീം പാര്‍ട്ടി’; കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ടെന്ന് പ്രകാശ് ജാവദേക്കര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 36 ശതമാനം ആളുകളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിപിഐഎം ഹിന്ദു പാര്‍ട്ടിയും യുഡിഎഫ് ക്രിസ്ത്യന്‍, മുസ്ലിം പാര്‍ട്ടിയുമാണെന്നാണ് പ്രകാശ് ജാവദേകര്‍…

///

ബുർഖയണിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തർപ്രദേശ് കോളജ്

ബുർഖയണിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തർപ്രദേശിലെ ഹിന്ദു കോളജ്. യുപിയിലെ മൊറാദാബാദിലുള്ള ഹിന്ദു കോളജിലേക്കാണ് വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചത്. ബുർഖ കോളജിൻ്റെ യൂണിഫോം കോഡിൽ ഇല്ലെന്ന് അധികൃതർ പറയുന്നു. ബുർഖ നീക്കിയാൽ മാത്രമേ തങ്ങളെ കോളജിൽ പ്രവേശിപ്പിക്കൂ എന്ന് അധികൃതർ വാശിപിടിച്ചതായി വിദ്യാർത്ഥിനികൾ പറയുന്നു.…

//

കോടികളുടെ ബാധ്യത ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍;7 വര്‍ഷം ബില്ലില്‍ അധികമായി നല്‍കേണ്ടി വരിക 200 രൂപ

കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം. കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി പത്ത് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ചെലവ് 8,175…

///

ബിജെപി ജനാധിപത്യത്തിന് ഭീഷണി, കേന്ദ്രം കൊളീജിയത്തിൽ കടന്നുകയറുന്നു; പ്രതിപക്ഷ ഐക്യം ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ഖമ്മത്തെ ബിആർസ് മഹാറാലിയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറയി വിജയൻ. ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം –…

///

‘മരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്’; ഡോക്ടർമാർക്ക് നിർദ്ദേശവുമായി ചൈന

മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തരുതെന്ന് വാക്കാലുള്ള നിർദ്ദേശം ലഭിച്ചു എന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.…

////

നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം; സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ

നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ 6 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ ആരംഭിക്കും. സംസ്ഥാന തല…

///

ബോക്സ്ഓഫീസില്‍ കുതിച്ചുകയറി വിജയ് ചിത്രം വാരിസ്; 7 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍

പൊങ്കല്‍ റിലീസായെത്തിയ ദളപതി വിജയ് ചിത്രം വാരിസ് ബോക്സ് ഓഫീസില്‍ കളക്ഷന്‍ കുതിപ്പ് തുടരുന്നു. നിര്‍മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സിനിമ ഇതിനോടകം 210 കോടി രൂപ ലോകമെമ്പാടുമായി കളക്ട് ചെയ്തിട്ടുണ്ട്. ഏഴ് ദിവസം കൊണ്ടാണ് വാരിസ് ഈ നേട്ടം…

///