തോട്ടടയിലെ ബോംബ് ആക്രമണം; ഒളിവിൽ പോയ മിഥുൻ കീഴടങ്ങി

കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ  ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുൻ  ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് ഇന്ന്…

///

സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ബോംബുകള്‍ നിര്‍മ്മിച്ചും അതു പ്രയോഗിച്ചും പൊതുസമൂഹത്തിനാകെ ഭീഷണിയായി അക്രമ തേര്‍വാഴ്ച നടത്തുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം ഇനിയെങ്കിലും തിരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.രാഷ്ട്രീയ പിന്‍ബലത്തില്‍ തഴച്ചു വളരുന്ന ക്രിമിനലുകളെ പോലീസിന് പോലും ഭയക്കേണ്ട സ്ഥിതിയാണ് കണ്ണൂരിലുള്ളത്.…

//

തോട്ടടയിലെ ബോംബേറ്, പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം.…

///

കാലിത്തീറ്റ കുംഭകോണം; അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരൻ. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാൻഡ ട്രഷറിയിൽ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും.ഇരുപത്തിയാറ് വർഷത്തിന് ശേഷമാണ് കാലിത്തീറ്റ…

//

ഫാഷൻ ഗോൾഡ് കേസ് : എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്

കാസർകോട്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് . കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്.വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന.ഫാഷൻ ഗോൾഡിന്റെ…

//

“മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല’ നിലപാട് വ്യക്തമാക്കി കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം. മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന്…

//

കെഎസ്ഇബി ചെയർമാന്റെ വിമർശനം: മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്ന് എംഎം മണി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ  ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ…

//

എസ്.എഫ്.ഐ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം : പി മുഹമ്മദ് ഷമ്മാസ്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ക്യാംപസുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഒടുവിലത്തെ ഉദാരണമാണ് കഴിഞ്ഞ ദിവസം കണ്ണൂർ എസ്.എൻ കോളേജിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം.നേരത്തെ പയ്യന്നുർ കോളേജിലും മാടായി കോളേജിലും ഇരിട്ടി എം.ജി കോളേജിലും കെ.എസ്.യു പ്രവർത്തകർക്ക് നേരെ…

//

പ്ലസ് ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ…

//

‘കട പൂട്ടിക്കുന്നവരല്ല,തുറപ്പിക്കുന്നവരാണ് സിഐടിയു’;കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

കണ്ണൂർ: കണ്ണൂർ മാതമം​ഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.മാതമംഗലത്തെ സി ഐ ടി യു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം.കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും…

//