കെ സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; ബന്ധുനിയമനമെന്ന് ആരോപണം

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ ബന്ധു നിയമനമെന്ന് ആരോപണം. ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് ലഭിച്ച നിയമനമാണ് വിവാദമായിരിക്കുന്നത്. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നൽകുന്നുവെന്നാണ് ആരോപണം.…

//

‘ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിലാണ് അടൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആഗസ്റ്റ് 16ലെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് നടപടി. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ…

//

എം വി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്, എ എന്‍ ഷംസീറിന് പ്രഥമ പരിഗണന

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതിനാല്‍ പകരം മന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനാണ് പ്രഥമ പരിഗണന. പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍, ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു…

//

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ:ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാർത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ രാഷ്ട്രീയ…

///

‘പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന് നന്ദിയില്ലായ്മ’; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ തുറന്ന കത്ത്

കോണ്‍ഗ്രസ് മേല്‍വിലാസമില്ലാത്ത കവര്‍ പോലെയാണെന്ന് വിമര്‍ശിച്ച ശശി തരൂരിനെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം.വിശേഷണം ക്രൂരമായിപ്പോയി. ഇത് നല്ല വിമര്‍ശനമല്ല. വിനാശകരമായ, ആക്രമണമാണെന്ന് ജോണ്‍സണ്‍ എബ്രഹാം തുറന്ന കത്തിലൂടെ പറഞ്ഞു. മൂന്നു തവണ എംപിയാക്കിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചത് പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന്…

//

‘സ്ത്രീ ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല’; ബിജി മോള്‍ കാര്യങ്ങള്‍ ആലോചിക്കാതെ പ്രതികരിച്ചുവെന്ന് കെ കെ ശിവരാമന്‍

സിപിഐ നേതൃത്വത്തിനെതിരായ ഇ എസ് ബിജിമോളുടെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കാര്യങ്ങള്‍ വേണ്ട വിധം ആലോചിക്കാതെ നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും ശിവരാമന്‍ പറഞ്ഞു. ‘വനിത ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല എന്നത്…

//

‘മാതുലനൊട്ട് വന്നതുമില്ല, ഉള്ള മാനവും പോയി’; വള്ളം കളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരുന്നില്ലെന്ന തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്ന് പറഞ്ഞാണ് വിമര്‍ശനം. “നെഹ്‌റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച…

//

ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയം; സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍

സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വനിതാ സെക്രട്ടറിയെന്ന ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും സ്ത്രീയെന്ന പരിഗണന ആവശ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും മുന്‍ എംഎല്‍എ ബിജിമോള്‍ വിമര്‍ശിച്ചു. ‘പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും…

//

‘സ്‌നേഹോപഹാരങ്ങള്‍ വൃദ്ധ, അഗതി മന്ദിരങ്ങളില്‍ നല്‍കാം’; വിവാഹക്ഷണവുമായി ആര്യയും സച്ചിനും

വിവാഹക്ഷണവുമായി മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും.സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് എകെജി ഹാളില്‍ വെച്ചാണ് വിവാഹം.പരമാവധി പേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്ന് ആര്യയും സച്ചിനും പറഞ്ഞു. വിവാഹത്തിന് ഉപഹാരങ്ങള്‍…

//

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു

മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വെെകീട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒമ്പത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം…

////