കെ.കെ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം’, പരാമര്‍ശത്തിൽ ഖേദമില്ല ; എം.എം മണി

വടകര എംഎൽഎ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി മുൻ മന്ത്രിയും ഉടുമ്പുചോല എംഎൽഎയുമായ എം എം മണി. കഴിഞ്ഞ ഒരു വ‍ർഷവും നാലുമാസവുമായിട്ട് മുഖ്യമന്ത്രിയെ വ്യക്തിപരമായി അവർ കടന്നാക്രമിക്കുന്നു. അതിനെ കുറിച്ച് പറയണമെന്ന് തോന്നിയതുകൊണ്ടാണ് അത്തരം പരാമർശം നടത്തിയതെന്ന് അദ്ദേഹം…

//

ബോംബെറിഞ്ഞ് തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം സന്ദര്‍ശിച്ച് കുമ്മനം രാജശേഖരന്‍

പയ്യന്നൂര്‍: അക്രമികളെ സിപിഎമ്മും പോലീസും കയറൂരി വിട്ടിരിക്കുകയാണെന്നും പോലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍.  ബോംബെറിഞ്ഞ് തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാരത്തിന്റെയും ഉന്‍മൂലനത്തിന്റെയും രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. രക്തമൊഴുക്കി…

//

എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി; ‘വിധവയായതില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് പറഞ്ഞത്’

കെകെ രമക്കെതിരെ എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെകെ രമ വിധവയായതില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഹതിയെന്ന് വിളിച്ചത് അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”എംഎം മണിയുടെ പ്രസംഗത്തിന്റെ ഭാഗം…

//

“വിധവയായത് അതവരുടെ വിധി ; കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശവുമായി എം.എം. മണി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. സഭ…

//

‘വിലക്കേണ്ട അൺപാർലമെന്‍ററി വാക്ക് മോദി’; കെ സുധാകരന്‍

വിലക്കേണ്ട അണ്‍ പാര്‍ലമെന്ററി വാക്ക് മോദിയെന്നതാണെന്ന് കെ.സുധാകരന്‍ എംപി. അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച…

//

‘മരുന്ന് ഇല്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കു കുത്തികൾ’:മാർട്ടിൻ ജോർജ്ജ്

കണ്ണൂർ:മരുന്നിനു പോലും മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കുകുത്തികൾ ആയിമാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരുന്നെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…

//

മന്ത്രിസ്ഥാനം പോയതിലൊന്നും സങ്കടമില്ലെന്ന് സജി ചെറിയാന്‍; രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് എ കെ ബാലന്‍

സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന എ കെ ബാലന്‍. ധാര്‍മ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ് അദ്ദേഹം മന്ത്രി സ്ഥാനമൊഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.’ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അതിനെ വിമര്‍ശിക്കാം. അങ്ങനെയുള്ളവരാണ് നിരവധി ഭേദഗതികള്‍…

//

“പോലീസിന് സി പി എം വിലങ്ങു വച്ചിരിക്കുന്നു” : കെ സുരേന്ദ്രൻ

പയ്യന്നൂർ : പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ സുരേന്ദ്രൻ  . മാരക ശേഷിയുള്ള ബോംബുകളാണ് അർധരാത്രിക്കുശേഷം ആർ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ…

//

കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിന്റെ മാതാവ് അന്തരിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ മാതാവ് പിഎം ബീബി അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയാണ് ഭര്‍ത്താവ്. മയ്യത്ത് നമസ്‌കാരം ഇന്ന് 4മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.…

//

സിപിഎം കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കണ്ണൂർ: പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ…

//