ജയ് ഹിന്ദ് ടിവിയുടെ കാര്‍ മോഷണം പോയി; സംഭവം രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ ‘ജയ് ഹിന്ദ്’ ടിവിയുടെ കാര്‍ മോഷണം പോയി. മലപ്പുറം ബ്യൂറോ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ 800 വാഹനമാണ് നിലമ്പൂരില്‍ വെച്ച് മോഷണം പോയത്. മിനര്‍വ്വാ ജംഗ്ഷനില്‍ ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴാണ് കാര്‍…

//

പയ്യന്നൂരിലെ കോണ്‍ഗ്രസിലും വിവാദം; കെ.പി.എസ്.ടി.എ നല്‍കിയ വാഹനം കാണാനില്ലെന്ന് ആരോപണം

സിപിഐഎമ്മിന് പിന്നാലെ പയ്യന്നൂരിലെ കോൺഗ്രസിലും സാമ്പത്തിക ക്രമക്കേട് വിവാദം. രോഗികൾക്ക് സഹായമെത്തിക്കാൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നൽകിയ വാഹനം കാണാനില്ലെന്നാണ് ആരോപണം. സന്നദ്ധ കൂട്ടായ്മയ്ക്ക് കൈമാറിയ വാഹനം എവിടെയെന്ന് വ്യക്തതയില്ലെന്നാണ് ആക്ഷേപം. പയ്യന്നൂരിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ജയ്ഹിന്ദ് പയ്യന്നൂരിനും ഐ.എന്‍.സി. കെയര്‍…

//

തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം.…

//

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതികള്‍

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പിസി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്…

//

പീഡന പരാതി ; പി.സി.ജോര്‍ജിന് ജാമ്യം

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം…

//

‘അറസ്റ്റ് പിണറായി വിജയന്റെ കളി’, പി സി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ

പി സി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷ. അറസ്റ്റ് പിണറായി വിജയൻറെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. മുഖ്യമന്ത്രി പിസി ജോർജിനെയും…

//

പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്റ്റില്‍.സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന്…

//

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി  മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു .പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും…

///

എ കെ ജി സെന്റർ ആക്രമണം ;കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ .അന്തിയൂർക്കോണം സ്വദേശിയെ പോലീസ് ചോദ്യത്തെ ചെയ്യുന്നു .കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .അതേസമയം എ കെ ജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

//

ഉദ്ഘാടന പ്രസംഗത്തിനിടെ ‘കൊട്ടിക്കയറി’ ചെണ്ട മേളം; ക്ഷുഭിതനായി മുഖ്യമന്ത്രി

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിനിടെ  ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമേകാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ്…

///