സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ, ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്ന് ഡോക്ടർമാർ

കോണ്ഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം…

///

സർക്കാരിനെ വിമർശിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ്; പു.ക.സയുടെ പരിപാടിയിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക്

നടൻ ഹരീഷ് പേരടിക്ക് പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൻ പങ്കെടുക്കാൻ വിലക്ക്. നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണ ചടങ്ങിലാണ് വിലക്ക്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ​ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു. സർക്കാരിനെ വിമർശിച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ…

///

‘ആരോഗ്യപരമായ കാരണങ്ങളെന്ന് വിശദീകരണം’ ; മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല

മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്ത പരിപാടികളിലും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു.പ്രവാസി സമൂഹത്തിന്‍റെ  പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക…

//

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി കോടതി തള്ളി

സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ…

//

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന് ഇന്നേക്ക് ഒരു വര്‍ഷം

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ എം പി നിയമിതനായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും വിജയിച്ചു കയറിയതിനെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.ഇതിനെ തുടര്‍ന്നാണ് സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കോണ്‍ഗ്രസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു…

//

പാനൂർ കെ വത്സരാജ് വധക്കേസ്; ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തർ

പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്,…

//

‘ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാന്‍ ഞാന്‍ വളര്‍ന്നോ?’; സ്വപ്‌നയുടെ ആരോപണം അസംബന്ധമെന്ന് പി ശ്രീരാമകൃഷ്ണന്‍

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് മുന്‍ സ്പീക്കറും നോര്‍ക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ കോളേജ് തുടങ്ങിയിട്ടില്ല. അതിനായി സ്ഥലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഷാര്‍ജ ഭരണാധികാരിയുമായി താന്‍ ഒറ്റയ്ക്ക് കൂടിക്കാഴ്ച…

//

‘ഷാർജയിൽ ഭൂമി ലഭിക്കാൻ ഇടപെട്ടു’, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണവുമായി സ്വപ്‍ന സുരേഷ്

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന്. പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ…

//

കണ്ണൂര്‍ കക്കാട് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു. തൃശ്ശൂരിലും സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. പുത്തൂര്‍…

//

പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട് പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്.ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു.സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി തീ…

//