സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ; മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം

കണ്ണൂർ:സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം .കണ്ണൂർ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക്…

///

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; 6 കോൺഗ്രസ് പ്രവർത്തകരും, രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. എറണാകുളം പുത്തൻപാലത്ത് കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രതിഷേധിക്കാനെത്തിയ രണ്ട് ട്രാൻസ്‌ജൻഡേഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. യുവമോർച്ച പ്രവർത്തകരായ രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് അറസ്റ്റ് ചെയ്‌തത്‌.അറസ്റ്റിലായത് യുവമോർച്ച…

//

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്കിനും വിലക്ക് ; മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ്…

//

കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ

കണ്ണൂർ; വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരുകിലോമീറ്റർ ചുറ്റും  പരിസ്ഥിതിലോല മേഖലയാവണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജൂൺ 14 ന് കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താലാചരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.രാവിലെ ആറുമുതൽ…

//

‘മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം’: സരിതയുടെ മൊഴി

സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും…

//

കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു

കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കാങ്കോൽ ആലപ്പടമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാലകേശവന്റെ കൃഷിയാണ് നശിപ്പിച്ചത്.മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം സിപിഐഎം ബാലകേശവനെതിരെ…

//

‘ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും’; മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് സ്വപ്ന സുരേഷ് ; ഓഡിയോ പുറത്തുവിട്ടു

സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ എച്ചആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാരക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

//

രാമന്തളി കുന്നരുവിൽ ടിപ്പർ ലോറി കത്തിച്ചു

പയ്യന്നൂര്‍: രാമന്തളി കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി കത്തിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കുന്നരുവിലെ ഒ.മോഹനന്റെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള കെ.എൽ 59.എഫ്. 7926 നമ്പർ ടിപ്പർ ലോറിയാണ് അഗ്നിക്കിരയാക്കിയത്.ലോറി പൂര്‍ണമായും കത്തി നശിച്ചു. കുന്നരു വടക്കേ ഭാഗം എകെജി ബസ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന…

//

സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; സംഘര്‍ഷം, കണ്ണൂരില്‍ പോലീസിന് നേരെ ചെരുപ്പേറ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ്…

//

സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു…

//