തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചത്. ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ്…
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ‘ചങ്ങല പൊട്ടിയ നായ’ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെയന്നും പറഞ്ഞു.മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ലെന്നും എല്ലായിടത്തും പട്ടി പട്ടി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് ചെലവഴിക്കാവുന്ന തുക വർധിപ്പിച്ച് സർക്കാർ. ഈയിനത്തിൽ മുക്കാൽ ലക്ഷം വരെ ഇനി ചെലവഴിക്കാൻ അനുമതിയുണ്ട്. 2015ലെ സർക്കാർ തീരുമാന പ്രകാരം മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000…
പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി…
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കോൺഗ്രസ് വിട്ടു. ഇനി മുതൽ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിലിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത…
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന്‍ പറഞ്ഞു.”നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ…
പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശബ്ദതാരാവലി എടുത്തിട്ടാണോ പൊതു മധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നത്, ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടു കളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയോട്…
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ…
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മുന്‍ എംഎല്‍എ വി.ടി ബല്‍റാമിനെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. 2019ല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അന്‍വര്‍ വീണ്ടും കുത്തിപ്പൊക്കി പരിഹസിച്ചത്. ബല്‍റാമിന്റെ പോസ്റ്റ് പങ്കുവച്ച് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ: ”സൈബര്‍ സഖാക്കളോടാണ്.…
ബിനോയ് വിശ്വം എം പി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ വാറങ്കൽ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര…