തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഡിസംബർ അഞ്ചിന് ആരംഭിച്ച പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് വിവിധ വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 2305 കൺട്രോൾ യൂണിറ്റുകളും 5959 ബാലറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് പൂർത്തിയാക്കി വിതരണ കേന്ദ്രങ്ങിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് വിവിധ പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യും.
ശനിയാഴ്ച തലശ്ശേരി, കൂത്തുപറമ്പ, ശ്രീകണ്ഠാപുരം നഗരസഭകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് യഥാക്രമം സാൻ ജോസ് മെട്രോപോളിറ്റൻ സ്‌കൂൾ, തലശ്ശേരി, റാണി ജയ് ഹയർ സെക്കൻഡറി സ്‌കൂൾ കൂത്തുപറമ്പ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ശ്രീകണ്ഠാപുരം എന്നീ കേന്ദ്രങ്ങളിലും എടക്കാട്, കൂത്തുപറമ്പ, പേരാവൂർ, എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ളത് യഥാക്രമം സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂൾ എളയാവൂർ, നിർമലഗിരി കോളേജ് കൂത്തുപറമ്പ്, സെൻ ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ എന്നിവിടങ്ങളിലുമായി പൂർത്തിയായി.
ഏജന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണ കേന്ദ്രങ്ങളിൽ ഇ വി എം കമ്മീഷനിംഗ് പൂർത്തിയാക്കിയത്.