ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ ഓണം ഫെയറിന് കണ്ണൂർ പോലീസ് മൈതാനിയിൽ തുടക്കമായി

6 മിനിറ്റ് വായിച്ചു

കണ്ണൂർ പോലീസ് മൈതാനിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേത്യത്വത്തിൽ ആരംഭിച്ച ഓണം ഫെയർ 2025 ന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു. വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സർറിയൽ വെള്ളച്ചാട്ടം, ഓപ്പൺ ബേർഡ്സ് പാർക്ക് എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

 

കൂടാതെ കൺസ്യൂമർ സ്റ്റാൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഗസ്‌ത് 10 മുതൽ സപ്‌തംബർ 21 വരെയാണ് ഓണം ഫെയർ. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 9:30 വരെയും മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9:30 വരെയുമാണ് പ്രദർശനം. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര, ഡി ജെ അമ്യൂസ്മെൻ്റ്സ് മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ, ജനറൽ മാനേജർ ബെന്നി വി എസ് തുടങ്ങിയവർ പങ്കെടുത്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!