പിവി അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന. ഇന്ന് രാവിലെയാണ് കെഎഫ് സി ലോണുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടങ്ങിയത്. പിവി അൻവർ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
