പഴയങ്ങാടി: പഴയങ്ങാടിയിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം. മറ്റു നേതാക്കളെ ഒഴിച്ചിട്ടു കെസിയുടെ ഫ്ലെക്സിൽ മാത്രമാണ് കരി ഓയിൽ പ്രയോഗം നടത്തിയത്. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ നിൽക്കവെയാണ് കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധമുണ്ടായത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്‌സ് ബോർഡിലാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നത്.
5 മിനിറ്റ് വായിച്ചു