ഫുട്ബോൾ ഇതിഹാസവും അർജന്റീന താരവുമായ ലയണൽ മെസ്സിയെ വച്ചു എറണാകുളത്ത് നടത്തിയ നാടകത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കണ്ണൂരിൽ നടക്കുന്നതെന്ന് ബിജെപി ജില്ലാ ട്രഷറർ പികെ ശ്രീകുമാർ ആരോപിച്ചു. കണ്ണൂരിലെ ടൂർണമെന്റ് സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് കൊണ്ട് മാത്രമാണ്. ഫുട്ബോൾ കളിക്കാരുടെ വികസത്തിനായി ഒന്നുമില്ല. കെ എഫ് എയുടെയും സി ഡി എഫ് എയുടെയും പിൻബലത്തിൽ കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയം വിട്ടുകൊടുത്തുകൊണ്ട് കണ്ണൂർ ഫുട്ബാളിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.

ഏത് വിധത്തിലാണ് ഈ ടൂർണമെന്റ് കൊണ്ട്
നേട്ടം എന്ന് വ്യക്ത മാക്കണമെന്നു
അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൻ്റെ കളിക്കാർക്ക് ഒരു നേട്ടവുമില്ല, 3 കളിക്കാർ മാത്രമാണ് ഇതു വരെ കളിച്ചത്.അത് തന്നെയാണ് ഏറ്റവും വലിയ കോട്ടം.
കണ്ണൂരിൽ ടൂർണമെൻ്റ് എത്തിയിട്ടും കണ്ണൂരിലെ താരങ്ങൾക്ക് അവസരം നൽകിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു ടൂർണമെന്റെന്നും അദ്ദേഹം ചോദിച്ചു.

വിദേശ താരങ്ങൾക്കും അന്യസംസ്ഥാന കളിക്കാർക്കും വേണ്ടി മാത്രമാണോ എസ് എൽ കെ ടൂർണമെൻ്റ് , മലയാളി താരങ്ങൾക്ക് കിട്ടുന്ന പ്രതിഫലവും വളര കുറവാണ്
കണ്ണൂർ ജില്ലയിലെ കളിക്കാർക്കു ഇതു വരെയായി അവസരം പോലും ശരിക്ക് ലഭിച്ചിട്ടില്ലെന്ന് ഓർക്കണം. ടിക്കറ്റ് വഴിയുള്ള വരുമാനം ആർക്കാണ് ലഭിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കണമെന്ന് പി കെ ശ്രീകുമാർ ആവശ്യപ്പെട്ടു.