തലശേരി: കോടിയേരി ഓണിയന്‍ ഹൈസ്കൂളിന് സമീപം വീടിന്തീപിടിച്ച് വന്‍നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിന് ആണ്വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍,വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

സംഭവ സമയം വീട്ടുകാര്‍ പുറത്തായിരുന്നു.തിരിച്ചെത്തിയപ്പോഴായിരുന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് ഉടന്‍ തീയണച്ചതിനാല്‍ വലിയ തീപിടിത്തം ഓഴിവാക്കുകയായിരുന്നു. തലശേരി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടില്‍ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.