/

‘ഹൃദയ സരസിലെ പ്രണയ പുഷ്പമേ’; ശ്രീകുമാരന്‍ തമ്പി സംഗീത നിശ 9ന്

11 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മിറര്‍, വിന്‍ വിന്‍ കോര്‍പ്പ്, യംഗ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ കണ്ണൂര്‍ സൗത്ത് ക്ലബ്, കണ്ണൂര്‍ പൗരാവലി സംയുക്താഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടെഴുത്തിന്റെ അറുപത് വര്‍ഷം കണ്ണൂരില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കണ്ണൂരില്‍ കുടുംബവേരുകളുള്ള അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘കൃഷ്ണ ജ്വല്‍സ് ഹൃദയ സദസിലെ പ്രണയ പുഷ്പമേ’ എന്ന പേരില്‍ നടത്തുന്ന സംഗീത നിശ 9ന് വെള്ളിയാഴ്ച വൈകിട്ട് 4ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീകുമാരന്‍ തമ്പിക്ക് പുറമെ പ്രശസ്ത പിന്നണി ഗായകരായ നിഷാദ്, രാജലക്ഷ്മി, അജയ് ഗോപാല്‍ എന്നിവര്‍ സംഗീത നിശയില്‍ പങ്കെടുക്കും. വിവിധ തൊഴില്‍ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്കുള്ള മേയ് ഡേ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.കെ. സുധാകരന്‍ എം.പി, അഡ്വ പി. സന്തോഷ് കുമാര്‍ എംപി, എം എല്‍ എ മാരായ ടി. ഒ. മോഹനന്‍, കെ.വി സുമേഷ്, കണ്ണൂര്‍ മേയര്‍ അഡ്വ പി ഇന്ദിര, മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരായ ടി.പത്മനാഭന്‍, സി.വി ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും ഒപ്പം നടന്ന ശ്രീകുമാരന്‍ തമ്പി മുവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വി ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്, എം എസ് വിശ്വനാഥന്‍, എം കെ അര്‍ജ്ജുനന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. 4 മണിക്കൂര്‍ നീളുന്ന സംഗീത നിശയുടെ പ്രവേശനം പാസ് മൂലമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, രക്ഷാധികാരികളായ, എം.ടി പ്രകാശന്‍, ടി.കെ. രമേഷ് കുമാര്‍, തൈക്കണ്ടി മുരളീധരന്‍, കണ്ണൂര്‍ മിറര്‍ ചീഫ് എഡിറ്റര്‍ ഒ.സി മോഹന്‍രാജ് എന്നിവര്‍ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version