കണ്ണൂർ: മാധ്യമപ്രവർത്തകർക്ക് 17 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ച് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ക്യാമ്പ് എ ഡിഎം കലാ ഭാസ്കർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് ബ്രാഞ്ച് മാനേജർ പി.എ.സുവർണ്ണ പദ്ധതി വിശദീകരിച്ചു.
