മാധ്യമപ്രവർത്തകർക്ക് 17 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ് ; ജില്ലാതല ക്യാമ്പ് എ ഡി എം ഉദ്ഘാടനം ചെയ്തു

4 മിനിറ്റ് വായിച്ചു

കണ്ണൂർ: മാധ്യമപ്രവർത്തകർക്ക് 17 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ച് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ക്യാമ്പ് എ ഡിഎം കലാ ഭാസ്കർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് ബ്രാഞ്ച് മാനേജർ പി.എ.സുവർണ്ണ പദ്ധതി വിശദീകരിച്ചു.

പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോസ്റ്റ് എൻ.അനിൽകുമാർ, കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.നാരായണൻ, പ്രശാന്ത് പുത്തലത്ത്, ജെസ്ന ജയരാജ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ജംഷീർ നന്ദി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!