കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കടന്നപ്പള്ളി

9 മിനിറ്റ് വായിച്ചു

കണ്ണൂർ : മാറി വരുന്ന കൃഷി രീതികൾ പിന്തുടർന്ന് നൂതന കൃഷി സാമഗ്രികളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി കടന്നപ്പള്ളി കുടുംബശ്രീ സി ഡി എസ്. നിലവിൽ 56 ജെൽ ജി ഗ്രൂപ്പുകളിലെ 280 കർഷകർ 45 ഏക്കർ സ്ഥലത്താണ് വിവിധ പച്ചക്കറികൾ, നെൽ, ചെറുധാന്യങ്ങൾ, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നത്.

കർഷകരെ ഉൾപ്പെടുത്തി പുത്തൻ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതികളെപ്പറ്റിയും കാർഷിക മേഖലയിലെ മാറി വരുന്ന മാറ്റങ്ങളെ പറ്റിയും ക്ലാസ്സുകൾ നൽകി വരുന്നു. നിലവിൽ വിളവെടുക്കുന്ന പച്ചക്കറികൾ കുടുംബശ്രീ ആഴ്ച ചന്തകൾ വഴിയാണ് വിപണനം നടത്തുന്നത്. ഈ വർഷം നടത്തിയ ഓണം വിപണന മേളകളിലൂടെ മാത്രം 143375 രൂപയുടെ വരുമാനം ആണ് സി ഡി എസിലെ കർഷകർ നേടിയത്. കുടുംബശ്രീ ഓക്സിലറി അംഗങ്ങളെ കൂടെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ സി ഡി എസ്.

അതിനായി ആദ്യ ഘട്ടമെന്നോളം സി ഡി എസിലെ 15 വാർഡുകളിലെയും അഞ്ചു വീടുകളിൽ ഗ്രോ ബാഗ് ഉപയോഗിച്ച് ടെറസിൽ കൃഷി തുടങ്ങാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ലോൺ എടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ഏരിയ ഇൻസെന്റ്റീവ്, സബ്‌സിഡി എന്നീ ആനുകൂല്യങ്ങളും നൽകി വരുന്നു. കുടുംബശ്രീ സംരംഭം ആയ മുകുളം ജൈവിക നഴ്സറി വഴിയാണ് വിത്തുകളും പച്ചക്കറി തൈകളും നൽകി വരുന്നത്. കൂടാതെ കൃഷി ഭവൻ വഴി സൗജന്യ മായും വിത്തുകൾ നൽകി വരുന്നു. അത്യുല്പാദന ശേഷിയുള്ള വിത്തുകൾ ലഭ്യമാക്കി പുതിയ കാർഷിക വിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റാങ്ങൾക്ക് തയ്യാറെടുക്കുകയാണ് കടന്നപ്പള്ളി കുടുംബശ്രീ സി ഡി എസ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!