//

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനു അപൂർവ നേട്ടം; 6 സെന്റീമീറ്റർ നീളവും വീതിയുമുള്ള വൃക്കക്കല്ല് വിജയകരമായി നീക്കം ചെയ്തു

14 മിനിറ്റ് വായിച്ചു

കണ്ണൂർ: അപൂർവ നേട്ടം കൈവരിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. 62 വയസ്സുള്ള രോഗിയുടെ വലത് വൃക്കയിൽ 6 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള വൃക്കക്കല്ല് പൂർണ്ണമായും നീക്കം ചെയ്തു. മുറിവുകളോ ഡ്രെയിനേജ് ട്യൂബുകളോ ഇല്ലാതെ, ഏറ്റവും നൂതനമായ ഷീത്ത്‌ലെസ് ആർ.ഐ.ആർ.എസ് (Sheathless RIRS ( ZS procedure (Zero Sheath) using advanced DISS ( ZS system).) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൃക്കയിലെ കൂറ്റൻ ‘സ്റ്റാഗ്ഹോൺ’ കല്ല് വിജയകരമായി നീക്കം ചെയ്തത് .

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ഈ രീതിയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ കല്ലുകളിൽ ഒന്നാണിത്.


“ഇത്രയും വലിയൊരു സ്റ്റാഗ്ഹോൺ കല്ല് നീക്കം ചെയ്യാൻ സാധാരണയായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന പി.സി.എൻ.എൽ രീതിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഷീത്ത്‌ലെസ് രീതിയും ഡി.ഐ.എസ്.എസ് സക്ഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചതിലൂടെ മുറിവുകളോ ട്യൂബുകളോ ഇല്ലാതെ മൂത്രനാളത്തിലൂടെ തന്നെ കല്ല് പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചു. രോഗിക്ക് വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും ഇതിലൂടെ കഴിഞ്ഞുവെന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻ്റ് ഡോക്ടർ മുഹമ്മദ് സലീം പറഞ്ഞു.സാധാരണയായി ഇത്രയും വലിപ്പമുള്ള വൃക്കക്കല്ലുകൾ നീക്കം ചെയ്യുന്നതിന് സങ്കീർണ്ണവും മേജർ ആയ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. വൃക്കയുടെ പ്രധാന ഭാഗങ്ങളിലും ശാഖകളിലും പടർന്നുപന്തലിക്കുന്ന സ്റ്റാഗ്ഹോൺ കല്ലുകൾ നീക്കം ചെയ്യാൻ സാധാരണയായി ശരീരത്തിൽ മുറിവുണ്ടാക്കി ട്യൂബ് ഇടുന്ന പി.സി.എൻ.എൽ (PCNL (kidney hole surgery)) ശസ്ത്രക്രിയയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് രക്തസ്രാവത്തിനും ദീർഘനാളത്തെ വിശ്രമത്തിനും കാരണമാകാറുണ്ട്.


മൂത്രനാളത്തിന് പരിക്കേൽക്കാത്ത രീതിയിൽ ഫ്ലെക്സിബിൾ യുറീറ്ററോസ്കോപ്പ് നേരിട്ട് ഉപയോഗിക്കുന്ന ‘ഷീത്ത്‌ലെസ് ആർ.ഐ.ആർ.എസ്’ രീതിയാണ് ശസ്ത്രക്രിയ സംഘം തിരഞ്ഞെടുത്തത്. ഇതിനോടൊപ്പം ഡോക്ടർ മുഹമ്മദ് സലീം വികസിപ്പിച്ചെടുത്ത ‘ഡി.ഐ.എസ്.എസ്’ (DISS) സാങ്കേതികവിദ്യയും ഉപയോഗിച്ചു. ലേസർ ഉപയോഗിച്ച് കല്ലുകൾ പൊട്ടിക്കുമ്പോൾ തന്നെ മൂത്രനാളത്തിലൂടെ അവ പൂർണ്ണമായി ഊറ്റിയെടുക്കാൻ (suction) ഈ രീതിയിലൂടെ സാധിക്കുന്നു.ഡോ മുഹമ്മദ് സലിം മുൻകൈയെടുത്ത് ആഗോളതലത്തിൽ പരിചയപ്പെടുത്തിയ റേഡിയേഷനോ ട്യൂബുകളോ സ്റ്റെന്റുകളോ ഇല്ലാത്ത ‘ടോട്ടൽ എൻഡോലൂമിനൽ എൻഡോയുറോളജി’ (TEE) എന്ന ചികിത്സാ തത്വശാസ്ത്രത്തിന്റെ ഭാഗമായാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 94978 26666

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version