////
10 മിനിറ്റ് വായിച്ചു

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റൽ എഞ്ചിനീയര്‍ പരിശോധന നടത്തി

kannur chelora

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ചീഫ് എന്‍വിയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ സിന്ധു രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ സംവിധാനങ്ങളും ലെഗസി വേസ്റ്റ് ബയോമൈനിംഗ് നടത്തി തരം തിരിക്കുന്ന സംവിധാനങ്ങളും സംഘം പരിശോധിച്ചു. ചേലോറയില്‍ നടക്കുന്ന മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

ചേലോറയിലെ മാലിന്യം സംബന്ധിച്ച് നേരത്തേ നിരവധി പരാതികള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബയോമൈനിംഗ് പ്രവൃത്തി നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും നാല്‍പ്പത് ശതമാനത്തോളം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ചീഫ് എന്‍വിയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ സിന്ധു രാധാകൃഷ്ണന്‍ പറഞ്ഞു. പ്രവൃത്തി ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നല്ല ഒരു കമ്പനിയെ കണ്ടെത്തി ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്ന കാര്യത്തില്‍ സ്തുത്യര്‍ഹമായ പ്രവൃത്തി ആണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞു.മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘത്തില്‍ ഇവരോടൊപ്പം എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ അഭിലാഷ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അശ്വതി എന്നിവരും ഉണ്ടായിരുന്നു.മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി രാജേഷ്, അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ കെ.പി റാഷിദ്, പി കെ സാജേഷ് കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി ബൈജു, തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!