കണ്ണൂർ ദസറ; മെഗാ ക്ലീനിംഗ് ഞായറാഴ്ച

7 മിനിറ്റ് വായിച്ചു

കണ്ണൂർ ദസറ ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള നഗര മെഗാ ശുചീകരണ പരിപാടി ഞായറാഴ്ച രാവിലെ നടക്കും. രാവിലെ 7 മണിക്ക് കലക്ടർ അരുൺ കെ വിജയൻ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ദസറ നടക്കുന്ന വേദിയായ കലക്ട്രേറ്റ് മൈതാനം ഗാന്ധി സർക്കിൾ, മുനീശ്വരൻ കോവിൽ പരിസരം, കോർപ്പറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ക്ലീനിംഗ് നടക്കുക. അതോടൊപ്പം സോണലുകൾ കേന്ദ്രീകരിച്ചും റെസിഡൻസ് അസോസിയേഷനുകൾ അവരുടെ പ്രദേശങ്ങളും ക്ലീനിംഗ് നടത്തും. ശുചീകരണ യജ്ഞത്തിൽ നാട്ടുകാർ, വ്യാപാരി സുഹൃത്തുക്കൾ യുവജന സംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് സംഘാടക സമിതി യോഗത്തിൽ മേയർ  അറിയിച്ചു. അന്നേ ദിവസം വൈകുന്നേരം പയ്യാമ്പലത്ത് വെച്ച് ഗപ്ഷപ് സ്വാഗ് എന്ന പേരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിൻ്റെയും വാട്സ്ആപ് കൂട്ടായ്മകളുടെ സംഗമവും നടക്കും.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടിൽ വെച്ച് മെഗാ ഒപ്പനയും നടക്കും . ദസറ ആഘോ പരിപാടികളുടെ കൊടിയേറ്റം തിങ്കൾ വൈകുന്നേരം 4 മണിക്ക് കലക്ടേറ്റ് മൈതാനിയിൽ നടക്കുമെന്നും മേയർ അറിയിച്ചു. സംഘാടക സമിതി യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കെ.സി രാജൻ മാസ്റ്റർ, നാരായണൻ മാസ്റ്റൻ, കെ.വി. അബ്ദുൽ റസാഖ്, ഇ.പി. അബ്ദുല്ല എന്നിവർ പങ്കെടുത്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!