കണ്ണൂരിലെ ജനങ്ങൾ ഏറെ ആവേശത്തോടെ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത കണ്ണൂർ ദസറയുടെ ഈ വർഷത്തെ പ്രോഗ്രാം റിലീസിംഗ് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഈ വർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെച്ച് നടക്കും.
ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി. ഇന്ദിര, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ സാബിറ ടീച്ചർ, പി.വി ജയസൂര്യൻ, സുനിഷ സി, എസ് ഷഹീദ, മീഡിയ കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ സി, ഇ.പി. അബ്ദുല്ല, വി.സി നാരായണൻ മാസ്റ്റർ, അഡ്വ. അബ്ദുൽ റസാഖ്, ഷാഫി മുണ്ടേരി എന്നിവർ പങ്കെടുത്തു.
3 മിനിറ്റ് വായിച്ചു