കണ്ണൂര്:കണ്ണൂര് പുഷ്പോത്സവം 2027 ജനുവരി മൂന്നാം വാരത്തില് സംഘടിപ്പിക്കാന് ജില്ലാ അഗ്രി-ഹോര്ട്ടികള്ച്ചറല് സൊസൈറ്റി വാര്ഷിക ജനറല് ബോഡി യോഗത്തില് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില് ചേരാനും സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടര് പി വിഷ്ണുരാജിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനമായി. പുഷ്പോത്സവത്തിനു പുറമെ, നഴ്സറികള് സ്ഥാപിക്കുന്നത് ഉള്പ്പെടെയുള്ള വരുമാനവര്ധക സംരംഭങ്ങള്ക്ക് സൊസൈറ്റി രൂപം നല്കണമെന്ന് ജില്ലാ കളക്ടര് പറഞ്ഞു.

ജില്ലാ കളക്ടര് പ്രസിഡന്റും രത്നാകരന് പി വി സെക്രട്ടറിയുമായി പുതിയ കമ്മിറ്റിക്കും യോഗം രൂപം നല്കി. യു കെ ബി നമ്പ്യാര്, ഗൗരി നമ്പ്യാര്, പ്രഭ വേണുഗോപാല്, കെ സുലൈമാന് എന്നിവര് രക്ഷാധികാരികളും ബി പി റൗഫ്, ഡോ. കെ സി വത്സല, ജില്ലാ പ്രിന്സിപ്പല് കൃഷി ഓഫീസര് എന്നിവര് വൈസ് പ്രസിഡന്റുമാരും എം കെ മൃദുല്, കെ എം ബാലചന്ദ്രന് എന്നിവര് ജോയിന്റ് സെക്രട്ടറിമാരും സി എച്ച് പ്രദീപ് കുമാര് ട്രഷററുമാണ്. ഒന്പതംഗ എക്സിക്യൂട്ടീവ് അംഗങ്ങള്ക്കും യോഗം രൂപം നല്കി.2025-26 വാര്ഷിക റിപ്പോര്ട്ടിനും ഓഡിറ്റ് റിപ്പോര്ട്ടിനും ജനറല് ബോഡി യോഗം അംഗീകാരം നല്കി. കളക്ടറേറ്റ് ഓഡിറ്റോറിയത്തില് നടന്ന യോഗത്തില് സെക്രട്ടറി പി വി രത്നാകരന്, വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല, രക്ഷാധികാരി യു കെ ബി നമ്പ്യാര്, കെ ശാന്തകുമാര്, കെ അബ്ദുല് ജലീല് എന്നിവര് സംസാരിച്ചു.