കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; പ്രധാന വേദിയിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിപ്പിച്ചു

5 മിനിറ്റ് വായിച്ചു

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിച്ചു.കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ ഭാഗമായുള്ള ക്യു ആർ കോഡ് അടങ്ങിയ പോസ്റ്റർ തളാപ്പ് മിക്സ്ഡ് യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി ടി രേവന്ദ്  ആണ് പതിച്ചത്. ആളറിയാതെ അറിയിക്കാം ലഹരി വരുന്നൊരു വഴിയെല്ലാം എന്ന സന്ദേശ മുയർത്തി രാസ ലഹരിക്കെതിരെ രഹസ്യ റിപ്പോർട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റർ പതിച്ചത്.

മിഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ വി വി രതീഷ്, ജോ. കൺവീനർ ധന്യ പുതുശേരി,  വൈസ് ചെയർമാൻ ആനന്ദ് എ കെ, പ്രതീഷ് വി സി , കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ, വൈസ് പ്രസിഡൻ്റ് ജയദീപ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. മേളയുടെ ഭാഗമായി മുൻസിപ്പൽ സ്കൂളിലെ പത്ര സ്ഥാപനങ്ങളുടെ സ്റ്റാളുകളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!