കണ്ണൂർ എസ്.എൻ കോളജിൽ സംഘർഷം. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു. കോളജിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
