/

‘500 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന’ വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ഇബി

9 മിനിറ്റ് വായിച്ചു

500 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി. കേന്ദ്രം കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് 50 ശതമാനത്തില്‍ കുറവാണെന്ന് നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയില്‍ കൂടുതല്‍ ബില്‍ അടയ്‌ക്കേണ്ട ഉപഭോക്താക്കള്‍ കൗണ്ടറിലെത്തുമ്പോള്‍ പണം കൗണ്ടറിലൂടെ സ്വീകരിക്കുകയും ഓണ്‍ലൈനായി പണമടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബി വിശദീകരണം:

”500രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തില്‍ത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ഇ ബിയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് 50 ശതമാനത്തില്‍ കുറവാണെന്ന് നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ പെയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയില്‍ കൂടുതല്‍ ബില്‍ അടയ്‌ക്കേണ്ട ഉപഭോക്താക്കള്‍ കൗണ്ടറിലെത്തുമ്പോള്‍ പണം കൗണ്ടറിലൂടെ സ്വീകരിക്കുകയും ഓണ്‍ലൈനായി പണമടയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ടായത്.”

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!