പയ്യന്നൂർ : പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനമേറ്റു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിക്ക് നേരെയാണ് എസ് എഫ് ഐക്കാർ ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിയാണ് ചാൾസ്. മർദ്ദിക്കുന്നതിൻ്റെയും വീണപ്പോൾ ക്രൂരമായി ചവിട്ടുന്നതിൻ്റെയും മൊബൈൽ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

മാതമംഗലത്ത് കഴിഞ്ഞ മാസം നടന്ന സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന് ശേഷം കോളേജിൽ എത്തിയപ്പോഴായിരുന്നു വീണ്ടും മർദ്ദനമേറ്റത്.