പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് വീണ്ടും ക്രൂരമർദ്ദനം

3 മിനിറ്റ് വായിച്ചു

പയ്യന്നൂർ : പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനമേറ്റു. കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ ചാൾസ് സണ്ണിക്ക്‌ നേരെയാണ്  എസ് എഫ് ഐക്കാർ  ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിയാണ് ചാൾസ്. മർദ്ദിക്കുന്നതിൻ്റെയും വീണപ്പോൾ ക്രൂരമായി ചവിട്ടുന്നതിൻ്റെയും മൊബൈൽ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

മാതമംഗലത്ത് കഴിഞ്ഞ മാസം നടന്ന സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന് ശേഷം കോളേജിൽ എത്തിയപ്പോഴായിരുന്നു  വീണ്ടും മർദ്ദനമേറ്റത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!