കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചാത്തിന്റെയും നേതൃത്വത്തിൽ 35 കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രീമിയം ഫുഡ് ട്രെയിനിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് തൊഴിൽ പരിശീലനം നൽകി. ഇന്ത്യൻ അറേബ്യൻ ഫ്യൂഷൻ വിഭവങ്ങളും തനതു നാടൻ വിഭവങ്ങളും ഉൾക്കൊള്ളിച്ച് ഏറ്റവും വൃത്തിയിലും സമയബന്ധിതവുമായ
സർവീസ് നൽകുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച അംഗങ്ങൾ കല്യാശ്ശേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കാറ്ററിംഗ് ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങും.
സംരംഭം തുടങ്ങുന്നതിനു വേണ്ട സാമ്പത്തിക സഹായങ്ങൾ കുടുംബശ്രീയും ബ്ലോക്ക് പഞ്ചായത്തും നൽകും.

കേരളമോട്ടാകെയായ് പ്രീമിയം ഹോട്ടലുകളിൽ ഷെഫ് ആകാനുള്ള അവസരവും പരിശീലനം ലഭിച്ച അംഗങ്ങൾക്ക് ലഭിക്കും. ജോബ് കഫെ സ്കിൽ മാനേജ്മെന്റ്കാ ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് ആണ് കാറ്ററിംഗ് സർവീസ് ട്രെയിനിങ് നൽകിയത്. ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന പരിശീലനം 3മണിക്ക് സമാപിച്ചു.

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, ചെറുകുന്ന് സി ഡി എസ് ചെയർപേഴ്സൺ കെ വി നിർമല,ജോബ് കഫെ ഡയറക്ടർ എ വി രാജേഷ്, മെമ്പർ സെക്രട്ടറി ദിലീപ് പുത്തലത്ത്, ജോബ് കഫെ പരിശീലകൻ കെ പ്രസാദ്, ബ്ലോക്ക് കോർഡിനേറ്റർ എൻ ഐ സന്ധ്യ, കുടുംബശ്രീ എം ഇ സിമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കട്ടുകൾ വിതരണം ചെയ്തു.