//

5000 ഗിഫ്റ്റ് ഹാമ്പറുകളുമായി കുടുംബശ്രീ പോക്കറ്റ് മാർട്ട്

9 മിനിറ്റ് വായിച്ചു

 

കണ്ണൂർ : ഓണം കളറാക്കാനൊരുങ്ങി കുടുംബശ്രീയുടെ കുടുംബശ്രീ ഓൺലൈൻ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട്.
കുടുംമ്പശ്രീയുടെയുടെ സേവനങ്ങളും ഉത്പന്നങ്ങളും ഇനി മുതൽ വിരൽതുമ്പിലൂടെ വീട്ടുപടിക്കലെത്തും.
ഓണത്തിനോട് അനുബന്ധിച്ച് 5000 ഗിഫ്റ്റ് ഹാംമ്പറുകളുമായാണ് പോക്കറ്റ് മാർട്ട് എത്തുന്നത്.
ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ്‌, സാമ്പാർ മസാല, മുളക് പൊടി, മല്ലി പൊടി, വെജ് മസാല, മഞ്ഞൾ പൊടി, തുടങ്ങി ഉത്പന്നങ്ങൾ ആണ് കുടുംബശ്രീ ഗിഫ്റ്റ് ഹാംമ്പറിലൂടെ നല്കുന്നത്.
കുടുംബശ്രീയുടെ കണ്ണൂർ, തൃശൂർ കൺസൊർഷ്യവും ചേർന്നാണ് ഗിഫ്റ്റ് ഹാംമ്പറുകൾ നല്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലയിലെ ആവിശ്യക്കാർക്കും പോക്കറ്റ് മാർട്ട് വഴി ഗിഫ്റ്റ് ഹാംമ്പറുകൾ വാങ്ങാൻ സാധിക്കും.


പോക്കറ്റ് മാർട്ടിലെ ക്വിക്ക് സേർവ് സോഫ്റ്റ്‌വെയറിലേക്ക് സേവനങ്ങളും മറ്റ് വിവരങ്ങളും ചേർത്ത് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇത്‌ പൂർത്തിയാക്കുന്നതോടെ ആവിശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും നിരക്ക് അറിയാനും ആപ്പിലൂടെ സാധിക്കും.
നിലവിൽ ഓഫ്‌ലൈൻ മോഡിൽ പോക്കറ്റ് മാർട്ട് പ്രവർത്തിച്ചു വരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് ആവശ്യമായ പെർഫോമൻസ് ഇമ്പ്രൂവ്മെന്റ് ട്രെയിനിങ് നൽകിയിട്ടുണ്ട്.
വിതരണം നടത്തുന്നതിനും ഓൺലൈൻ ഓർഡർ സ്വീകരിക്കുന്നതിനും വിദഗ്ത പരിശീലനം നൽകി വരുന്നു.
ഓണത്തിനോട് അനുബന്ധിച്ച് പൂ കൃഷിയും പച്ചക്കറി കൃഷിയും ഓണ ചന്തയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ ജില്ലാ മിഷൻ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version