/

പത്രവായന ശീലമാക്കണം… പട്ടുവം ഡിജിറ്റല്‍ ലൈബ്രറിയില്‍ ഇനി പുതുവായനകള്‍

17 മിനിറ്റ് വായിച്ചു

കണ്ണൂര്‍: പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഇനി സജീവമാകും. പത്രങ്ങളും ആനുകാലികങ്ങളും പഠനത്തിൻ്റെ ഇടവേളകളിൽ സമയ പരിധിയില്ലാതെ വായിക്കാന്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കിയതോടെയാണിത്. ജില്ലാ കളക്ടറുടെ കുട്ടികളുമായുള്ള പ്രതിവാര സംവാദം കളം പരിപാടിയിലാണ് തീരുമാനം. പട്ടുവം എം.ആര്‍.എസ്സിലെ 35 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ കളത്തിലെ അതിഥികള്‍. നിങ്ങളിലൊരൊക്കെ ദിവസവും പത്രം വായിക്കും എന്ന കളക്ടറുടെ ചോദ്യത്തിന് വായിക്കാന്‍ പത്രമില്ലെന്നായിരുന്നു കുട്ടികളുടെ മറുപടി. ഇതിന് പരിഹാരമായാണ് ഡിജിറ്റല്‍ ലൈബ്രറിയില്‍ ഹൗ ടു റീഡ് എ ന്യൂസ് പേപ്പര്‍ എന്ന പത്രവായനയുടെ പുതിയ സെഷന്‍കൂടി ഉള്‍പ്പെടുത്താന്‍ ജില്ലാ കളകടര്‍ അധ്യാപകരോട് പറഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ഇതിന്റെ പുരോഗതിയും കളക്ടര്‍ നേരിട്ട് അന്വേഷിക്കും. വിവര വിനിമയത്തിന്റെ പുതിയ കാലത്ത് വായന അനിവാര്യമാണ്. ഡിജിറ്റല്‍ പ്രതലത്തിലും ആവശ്യമുള്ള വിവരങ്ങളെല്ലാം സ്വാംശീകരിക്കാം. അതിശയിപ്പിക്കുന്ന വിധം കഴിവുള്ളവരാണ് എല്ലാവരും. ആഗ്രഹങ്ങളാണ് ആത്മ വിശ്വാസത്തിന്റെയും അടിത്തറ.

നല്ലത് പോലെ ആത്മവിശ്വാസം നേടിയെടുക്കുകയും അതിലൂടെ ജീവിത വിജയത്തിലേക്ക് മുന്നേറാനും കളക്ടര്‍ കുട്ടികളോട് പറഞ്ഞു. മറ്റുള്ള വിദ്യാലയങ്ങളില്‍ നിന്നും വേറിട്ട് എം.ആര്‍.എസ്സുകളില്‍ അധിക സൗകര്യങ്ങളുണ്ട്. ഈ സൗകര്യങ്ങളെല്ലാം പഠിച്ച് മുന്നേറാനുള്ളതിനാണ്. പരിമിതികളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഇവിടെ നിന്നും ആര്‍ജ്ജിക്കണം. ഇവിടെ നിന്നുമുള്ള നേട്ടങ്ങള്‍ വീട്ടിലും കുടുംബത്തിലുമുള്ളവരുടെയും മുന്നേറ്റത്തിനായി പ്രയോജനപ്പെടുത്തുമ്പോഴാണ് ലക്ഷ്യം നിറവേറുക. ഫുട്‌ബോളിന്റെ വേറിട്ട വഴിയില്‍ നടന്ന കളിക്കാരനാണ് ഹിഗ്വിറ്റ. വേറിട്ട ആ ഗോൾ രക്ഷാപ്രവർത്തനം അദ്ദേഹത്തെ അനശ്വരനാക്കി.

സമൂഹത്തില്‍ ഇങ്ങനെയും അനേകം വേറിട്ട പ്രതിഭകളുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമുണ്ടാവുക എന്നതാണ് പ്രധാനകാര്യം. എല്ലാ വിജയങ്ങളും അതിന് പിന്നാലെ വരുമെന്ന് കളം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. പട്ടുവം എം.ആര്‍.എസ്സിലെ പത്താം തരം വിദ്യാര്‍ത്ഥി അര്‍ജ്ജുനും ഒമ്പതാം തരം വിദ്യാര്‍ത്ഥി സാന്‍ജിത്തും ജില്ലാകളക്ടര്‍ക്ക് ചിത്രവും കരകൗശല വസ്തുക്കളും സമ്മാനമായി നല്‍കി. സ്‌കൂളിലെ കായിക പരിശീലനം, അക്കാദമിക സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം കളത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഭരണകൂടത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പോലീസ് കമ്മീഷണര്‍ ആസ്ഥാന സന്ദര്‍ശനവും കഴിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version