കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പടുന്ന ഇരിക്കൂർ നിയോജക മണ്ഢലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി മലയോരത്ത് മിനി മാരത്തോൺ നടത്താൻ തീരുമാനിച്ചതായി അഡ്വ: സജി ജോസഫ് എം.എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി പോസ്റ്റർ പ്രകാശനം എം.എൽ എ നിർവഹിച്ചു.
സെപ്തംബർ 13 ന് രാവിലെ പയ്യന്നൂരിൽ നിന്നുമാരംഭിച്ച് ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിന്റെ താഴ് വരയായ പുലിക്കുരുമ്പയിൽ അവസാനികുന്ന തരത്തിൽ 12.5 കിലോമീറ്റർ മരത്തോണാണ് സംഘടിപ്പിക്കുന്നത്. വയസ്സിന്റെ ക്രമത്തിൽ ഗ്രൂപ്പുകളിലായി തിരിച്ച് രണ്ടര ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസാണ് വിജയി കൾക്ക് സമ്മാനമായി നൽകുക. 
9 മിനിറ്റ് വായിച്ചു