/

ന്യൂമാഹിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവതിയും യുവാവും അറസ്റ്റില്‍

8 മിനിറ്റ് വായിച്ചു

ന്യൂമാഹി: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ തുടരുന്നതിനിടയില്‍, ന്യൂമാഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായത്.
തലശേരി ടെമ്പിള്‍ഗേറ്റ് സ്വദേശി പി.കെ. റുബൈദ (34), കോഴിക്കോട് വേലം സ്വദേശി വി.പി. അജ്മല്‍ (34) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശേരി, ന്യൂമാഹി, മട്ടന്നൂര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുന്‍കാല കേസുകള്‍ നിലവിലുണ്ടെന്ന്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെയും തലശേരി എ.എസ്.പി. നന്ദഗോപന്‍ എം.ഐ.പി.എസിന്റെയും ചൊക്ലി സി.ഐ. ഷാജു സി എന്നിവരുടെ മേല്‍നോട്ടത്തില്‍. ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. രജിന്‍ രാജിന്റെ നേതൃത്വത്തില്‍ എസ്.എ.മാരായ അഭിഷേക്, അനില്‍കുമാര്‍, സി.പി.ഒ.മാരായ സുവിന്‍, രചന, എന്നിവരും തലശേരി എ.എസ്.പി. സ്‌ക്വാഡും ഡാന്‍സാഫ് സ്‌ക്വാഡും അണ് അന്വേഷണ സംഘത്തിലുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version