ദേശീയപാത വികസനം, മുന്നറിയിപ്പില്ലാതെ വഴി തിരിച്ച് വിട്ടു, കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്

7 മിനിറ്റ് വായിച്ചു

കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്. ദേശീയപാത വികസന പ്രവൃത്തിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം. ബസ്സുകൾ വഴി തിരിച്ച് വിട്ടതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ സമരത്തിന് ഉടമകളുടെയും പിന്തുണയുണ്ട്. അപ്രതീക്ഷിത സമരത്തിൽ യാത്രക്കാർ വലഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ 12 വരെ ബസ്സുകൾ ഓടിയിരുന്നു.

കണ്ണൂരിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളെ നടാൽ റെയിൽവേ ഗേറ്റ് കടന്ന് ഇടത്തോട്ട് പഴയ ബൈപ്പാസ് റോഡ് വഴി 500 മീറ്റർ കഴിഞ്ഞ് പുതിയ ദേശീയ പാതയിലേക്ക് കടത്തി വിടുകയാണ് ചെയ്തത്. ഇതോടെ ബസ്സുകൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായി. കൂടാതെ ഒ.കെ.യു .പി ബസ് സ്റ്റോപ്പിലെ യാത്രക്കാർ ഒന്നുകിൽ നടാൽ സൂര്യ ബാറിന് മുൻവശമോ എടക്കാട്ടേക്കൊ ബസ് കയറാൻ പോവേണ്ട സ്ഥിതിയായി.എന്നാൽ ഉച്ചയ്ക് ശേഷം അധിക ദൂരം സഞ്ചരിക്കേണ്ടതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്കുകയായിരുന്നു. ഇതോടെ വൈകിട്ട് സ്കൂൾ വിട് വീട്ടിലേക്ക് പോവേണ്ടവരും ജോലി കഴിഞ്ഞ് സ്റ്റോപ്പിലെത്തിയവരും പെരുവഴിയിലായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version