/

അനാഥ സംരക്ഷണം സാമൂഹിക ബാധ്യത: ഹാരിസ് ബീരാൻ എംപി

5 മിനിറ്റ് വായിച്ചു

കണ്ണൂർ: അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയാണെന്നും അനാഥാലയങ്ങൾ സ്നേഹത്തിന്റെ കവാടങ്ങളായി പ്രവർത്തിക്കണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി.കണ്ണൂർ ജില്ലാ മുസ്ലിം ഓർഫനേജ് കോ-ഓ ർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ഇ അഹമ്മദ് സാഹിബ് അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ യത്തീംഖാനകളിൽ നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 33 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ചടങ്ങിൽ പ്രസിഡന്റ്‌ ടി എ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ ഇ അഹമ്മദ് അനുസ്മരണ പ്രസംഗം നടത്തി, അഡ്വ. പി മഹമൂദ്, മായിൻ മണിമ, കെ സി അഹമ്മദ്, കെ കെ അഹമ്മദ് ഹാജി,ഡോ-കബീർ ചെറുകുന്ന്, പി വി യുനുസ് എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സ്വാഗതവും കോ-ഓഡിനേറ്റർ ഷമീമ ഇസ്ലാഹിയ കൃതജ്ഞതയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version