കോഴിക്കോട് | കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും പതിനേഴ് അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. അക്രമകാരിയായ തെരുവുനായകളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയത്.…