കൊച്ചി> മോൻസണുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈയിലില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. കേസിന്റെ ന്യായവും അന്യായവും കോടതി പരിശോധിക്കട്ടെ. ആശങ്കയും ഭയപ്പാടുമില്ല. ജാമ്യത്തിലിറങ്ങിയശേഷം കളമശേരിയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ‘അവർക്ക് കുറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.…