സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം.

റിയാദ്:സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം ഡീസൽ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.…

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ…

തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി നഗരത്തിലെ മണവാട്ടി ജംഗ്ഷന്‍ മുതല്‍ വടകര ഭാഗത്തേക്ക് ലുലു ഗോള്‍ഡ് വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാം ഘട്ട പ്രവര്‍ത്തി 17-11-2025 തീയ്യതി മുതല്‍ വീണ്ടും ആരംഭിക്കുന്നു. 17-11-2025 തീയതി തിങ്കൾ രാവിലെ 7 മണി മുതൽ റോഡ് പണി പൂര്‍ത്തിയാകുന്നത്…

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര സംഘടിപ്പിക്കും

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 28 ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ,…

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ.പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം…

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി.…

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ‍ഡി കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ…

ഓൺലൈൻ തട്ടിപ്പ് വഴി ഇൻകം ടാക്സ് ഓഫീസറുടെ ഒന്നര കോടി തട്ടിയെടുത്ത മുഖ്യപ്രതി റിമാൻഡിൽ

ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ മുഖ്യപ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി ഷാ മൻസിലിൽ അഹമ്മദ് കൈഫിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി…

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മൂന്ന് സീറ്റിൽ സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്ന് സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന കുറുമാത്തൂർ, കോളയാട് , മാട്ടൂൽ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ദീർഘകാലം പൊതുപ്രവർത്തനത്തിൽ മികവുള്ളവരും തദ്ദേശസ്ഥാപനങ്ങളിൽ തിളങ്ങിയവരുമാണ്…

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ15ന്‌ തുടങ്ങും

ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്കൂ‌ൾ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.…

error: Content is protected !!