ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.…
ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.…
മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടസഹോദരങ്ങളുടെ അപകടമരണം യാദൃശ്ചികതയായി. രാജസ്ഥാൻ സ്വദേശികളായ സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് 900 കിലോമീറ്ററോളം അകലെ രണ്ടിടങ്ങളിലായി മരിച്ചത്. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ടെറസിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നതിനിടെയാണ് സമുർ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സുമർ…
ഋതുമതികളായ മുസ്ലിം പെൺകുട്ടികൾക്ക് 16 വയസ് കഴിഞ്ഞാൽ മതാചാര പ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കി മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം. പഞ്ചാബ്-ഹരിയാന…
ശബരിമല യുവതിപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാര്‍ മുൻകൈയെടുത്ത് രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഒരു സംഘടന കൂടി പിന്മാറി. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ഐക്യ മലയരയ മഹാസഭ സമിതി വിട്ടത്. ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന…
സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുമ്പ് സിപിഎം കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണം.യു.ഡി.എഫ് സര്‍ക്കാരിന്റെ…
കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.ജാതി പറഞ്ഞ്…
വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക്…
സംസ്ഥാനത്തെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ലാബുകളില്‍ പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും…
രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന് സുപ്രീം കോടതി. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. റേറ്റിങ് മത്സരമാണ് ചാനലുകള്‍ നടത്തുന്നത്. TRP റേറ്റിങ്ങിന് വേണ്ടി ഒരു മടിയുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. ഇത്തരം നടപടി വെച്ചുപൊറുപ്പിക്കാനാവില്ല.…
മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും ശശി തരൂർ പ്രതികരിച്ചു. അതേസമയം, എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.…