ആനക്കുളത്തിൽ സുഹ്യത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസാണ് (32) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. അഫ്നാസിനെ കാണാതായതോടെ ഹാരിസ്…

ആനക്കൊമ്പ് കേസ്; മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.…

കേരളത്തിലെ ആദ്യ മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

കണ്ണൂര്‍ : ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മോട്ടോറൈസ്ഡ് ടാവി ഇംപ്ലാന്റേഷന്‍ കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നടന്നു. കാര്‍ഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ.രാമകൃഷ്ണൻ, ഡോ. വിജയൻ ഗണേശൻ, ഡോ.അനിൽകുമാർ, ഡോ.ഉമേശൻ, ഡോ.വിനു, കാർഡിയക്…

സ്വ‍ർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍. ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന്…

കേരളത്തിൽ മഴ കനക്കും; കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത. തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: ധനകാര്യ വകുപ്പ് 812 കോടി അനുവദിച്ചു

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ…

കണ്ണൂര്‍ പയ്യാമ്പലത്ത് തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലം തീരത്തിനോട് ചേർന്ന് നീർക്കടവിൽ നീല തിമിംഗലം ചത്തടിഞ്ഞു.  രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് തിമിംഗലം ചത്തടിഞ്ഞത് കണ്ടത്. ജഡം അഴുകിയ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.അഴുകിയ നിലയിലായതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. ജില്ലാ വെറ്റിനറി സർജൻ സ്ഥലത്ത്…

വേറിട്ട അനുഭവമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം.

കണ്ണൂര്‍ : 6 മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ശ്രദ്ധേയമായി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിനോടൊപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ്, നിയോനാറ്റോളജി ഫെഡറേഷന്‍ എന്നിവരും കൂടിചേര്‍ന്നാണ് ഹാഫ് ബര്‍ത്ത്…

കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂർ: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇന്ന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ ടൗണിലേക്കുള്ള ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഉച്ചക്ക് 12 മണി മുതൽ താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ▪️കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി…

സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്.…

error: Content is protected !!