കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.സൂപ്രണ്ടായ ആര്‍.സാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയില്‍ ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് ആര്‍ സാജനെ സസ്‌പെന്‍ഡ് ചെയ്തത്.സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ…

/

സ്‌കൂള്‍ വിനോദയാത്ര: പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍, ‘എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം’

സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിനോദയാത്രകള്‍ സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തില്‍ പറയുന്നു.…

/

‘ക്രമക്കേട് തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം നിര്‍ത്തും’; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാനാണ് ഉണ്ണിത്താൻ തരൂരിനെ വെല്ലുവിളിച്ചിരിക്കുന്നത്. താൻ വരണാധികാരിയായ തെലങ്കനാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ…

//

വാഹനാപകടം; വാവ സുരേഷിന് ഗുരുതര പരിക്ക്

വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ ഇടിക്കുകയും  വാവ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.…

/

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: നരഹത്യ ഒഴിവാക്കി, വിചാരണ ഇനി വാഹന അപകട കേസില്‍ മാത്രം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെതിരേയും വഫയ്ക്കെതിരേയുമുളള മനഃപൂർവ്വമുളള നരഹത്യാ കുറ്റം ഒഴിവാക്കി. തിരുവനന്തപുരം അഡീഷണൽ കോടതിയുടേതാണ് ഉത്തരവ്. വാഹനാപകട കേസില്‍ മാത്രമാണ് ഇനി വിചാരണ നടക്കുക. ശ്രീറാം വെങ്കിട്ടരാമനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കേസും…

/

‘സർക്കാർ ഉറപ്പിൽ വിശ്വാസം’; നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കി.ആരോഗ്യമന്ത്രി വീണ…

/

കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 8100 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88…

/

സംസ്ഥാനത്ത് തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം

സംസ്ഥാനത്ത് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്കും നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 1980ലെ കേരള റൂള്‍സ് ഫോര്‍…

/

‘യുപിയിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട്’; എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. കോണ്‍ഗ്രസ്…

///

തീ പാറുന്ന കാറുമായി റോഡില്‍; യുവാവിന് കിളി പാറുന്ന പിഴയിട്ട് എംവിഡി

തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്.…

/
error: Content is protected !!