കണ്ണൂരിൽ ട്രാവലർ അടിച്ചു തകർത്തു; കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ :കാഞ്ഞിരോട് ട്രാവലറിനു നേരെ അക്രമം.ഏച്ചൂർ സ്വദേശി അഭിജിത്തിന്റെ വാഹനമാണ് തകർത്തത്. യാത്രകാരൻ വിശാലിന് പരിക്കേറ്റു. കൂട്ടുകാരനെ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കി മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു അക്രമം. മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് വാഹനം അടിച്ച് തകർത്തത്. പാപ്പിനിശ്ശേരി മാങ്കടവ് ചാലിൽ ഡ്യൂട്ടിയിൽ ഉണ്ടായ പോലീസിനുനേരെ…

//

ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ  കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാൻ വേണ്ടി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ അഞ്ചുമണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടുപിടിച്ചത്. ഇന്നലെ…

/

‘വലിയ ക്രൂരതയാണ് സാറേ അവര് കാണിക്കുന്നത്’, നിർത്തിയിട്ട ലോറിക്ക് നേരെ കല്ലേറ്, ഡ്രൈവറുടെ കണ്ണിൽ ചില്ല് കേറി

കോഴിക്കോട്ട് നിർത്തിയിട്ട ലോറിക്ക് നേരെ പോപ്പുലർ ഫ്രണ്ട് സമരാനുകൂലികൾ നടത്തിയ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.ലോറി ഡ്രൈവർ വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട് പുഷ്പ ജങ്ഷനിൽ വെച്ചാണ് സംഭവം. ലോറി നിർത്തിയിട്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവ‍ര്‍ ജിനു വിശദീകരിച്ചു. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്.…

/

കാസർഗോഡ് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

കാസർഗോഡ് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്.ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…

/

‘യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞു’; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. പള്ളിമുക്കിലാണ് സംഭവം. അതേസമയം ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി…

//

ഹര്‍ത്താലില്‍ വ്യാപക അക്രമം; കണ്ണൂരിൽ രണ്ടിടങ്ങളിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി.കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് . കണ്ണൂരിൽ രണ്ടിടങ്ങളിൽ…

/

പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; സ്വർണാഭരണങ്ങളും പണവും കവർന്നു

പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്നു.ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറംഗ സംഘം മോഷണം നടത്തിയത്. സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വർണ്ണാഭരണങ്ങളും മോഷ്ട്ടാകൾ കൊണ്ടുപോയത്.…

/

യുവ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി

യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകയുടെ പരാതി.അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ്…

//

കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് എത്തിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ സെൻട്രൽ ജയിലിലെ പാചകപുരയിലെ പച്ചക്കറി കൂമ്പാരത്തിൽ പരിശോധനക്കിടെ പാക്കറ്റുകളിലായി സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ കഞ്ചാവ് എത്തിച്ച ഓട്ടോയും ഡ്രൈവറും അറസ്റ്റിൽ. കാസറഗോഡ് ഉദുമ ബാര സ്വദേശി കണ്ടത്തിൽ മുഹമ്മദ് ബഷീറിനെ (50)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ.…

/

പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി,കെഎസ്ആർടിസി സർവീസ് നടത്തുന്നു ,സ്വകാര്യ വാഹനങ്ങളും നിരത്തിൽ

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. നിലവിൽ വാഹനങ്ങൾ തടയുന്നതടക്കം അക്രമ സംഭവങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല . കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും…

//
error: Content is protected !!